തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് ഫൈനാന്‍ഷ്യല്‍ എന്റര്‍പ്രൈസസിന് (കെഎസ്എഫ്ഇ) സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും ബ്രാഞ്ചുകള്‍ തുറക്കുമെന്നും ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ധനമന്ത്രി കെ.എം.മാണി. തിരുവനന്തപുരത്ത് 2014 വര്‍ഷത്തെ കെഎസ്എഫ്ഇ ഭാഗ്യശ്രേയസ് ചിട്ടികളുടെ മെഗാ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവില്‍ സംസ്ഥാനത്താകെ 510 ബ്രാഞ്ചുകള്‍ കെഎസ്എഫ്ഇക്കുണ്ട്. കെഎസ്എഫ്ഇ ബ്രാഞ്ചുകള്‍ വര്‍ധിപ്പിക്കുമെന്ന് മുന്‍ ബജറ്റില്‍ വ്യക്തമാക്കിയിരുന്നതാണ്. ബജറ്റ് പ്രഖ്യാപനം നടപ്പില്‍ വരുത്തുമെന്നും ധനമന്ത്രി പറഞ്ഞു. ലാഭം മാത്രമല്ല കെഎസ്എഫ്ഇ.യുടെ മുഖമുദ്ര.ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്എഫ്ഇ പ്രവര്‍ത്തിക്കുന്നത്. 3215 കോടി രൂപ വായ്പ നല്‍കിക്കൊണ്ട് വാണിജ്യബാങ്കുകള്‍ക്ക് ഒപ്പമോ മേലെയോ ആയിരിക്കുകയാണ് കെ.എസ്.എഫ്.ഇ. സാധാരണക്കാര്‍ക്ക് കയറിച്ചെല്ലാവുന്ന സ്ഥാപനമാണ് കെഎസ്എഫ്ഇയെന്ന് ഇതു തെളിയിക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. ഭാഗ്യവര്‍ഷ ചിട്ടികള്‍ പൊതുജനങ്ങള്‍ക്ക് സഹായകരമാണെന്നും പൊതുമേഖലാ രംഗത്തെ ചിട്ടി സ്ഥാപനം ജനങ്ങള്‍ക്ക് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കെ.മുരളീധരന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു.കെ.എസ്എഫ്ഇ ചെയര്‍മാന്‍ പി.ടി.ജോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസല്‍, കൗണ്‍സിലര്‍ മേരി പുഷ്പം, അഡ്വ.മാത്യു പി.ബാബു,ആര്‍.ചന്ദ്രമോഹന്‍,കെഎസ്എഫ്ഇ ഡയറക്ടര്‍ബോര്‍ഡംഗങ്ങള്‍ മുതലായവര്‍ പങ്കെടുത്തു.
Discussion about this post