തിരുവനന്തപുരം: ഹോംകോയുടെ മരുന്നുല്‍പ്പാദന യൂണിറ്റ് തിരുവനന്തപുരത്ത് ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍. ഗവ.ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ കെയര്‍ യൂണിറ്റിന്റെ രണ്ടാംവാര്‍ഷികവും ആശുപത്രി കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിന്റെയും നവീകരിച്ച ഫാര്‍മസിയുടേയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഗുണമേന്മയുള്ള മരുന്നുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഐരാണിമുട്ടം ഗവ.ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജിന്റെ കാമ്പസില്‍ സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ഹോംകോ യൂണിറ്റ് ഉടനടി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആര്‍.സി.സി.യുമായി സഹകരിച്ച് നിലവില്‍ ആയൂര്‍വേദ ചികിത്സ അവിടെ നല്‍കിവരുന്നുണ്ട്. ഇതേ മാതൃകയില്‍ ഹോമിയോയുമായി ബന്ധപ്പെട്ട് ആര്‍.സി.സിയുമായി സഹകരിച്ചുള്ള ചികിത്സ സംബന്ധിച്ച പദ്ധതി തയ്യാറാക്കി നല്‍കിയാല്‍ ആര്‍.സി.സി.യില്‍ ഹോമിയോ ചികിത്സയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സാന്ത്വന-പ്രതിരോധ ചികിത്സാരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് ഐരാണിമുട്ടം ഗവ.ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് നല്‍കിവരുന്നത്. കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
പ്രിന്‍സിപ്പല്‍ ഡോ.അനിലകുമാരി അദ്ധ്യക്ഷയായിരുന്നു. ഡോ.ജോസ് എം.കുഴിന്തൊട്ടിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Discussion about this post