Monday, August 10, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

കേരളത്തിലെ വിദേശ വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിന് മാനദണ്ഡങ്ങള്‍ തയ്യാറാക്കും

by Punnyabhumi Desk
Mar 6, 2015, 06:05 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്ന് ഉന്നതവിദ്യാഭ്യാസത്തിന് കേരളത്തിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ പ്രവേശനം, ഫീസ് എന്നിവയില്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ തയ്യാറാക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സുമായി ചേര്‍ന്ന് തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളില്‍ സംഘടിപ്പിച്ച രാജ്യാന്തര വിദ്യാര്‍ത്ഥി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക വിഭാഗം ആരംഭിക്കുന്ന കാര്യം പരിശോധിക്കുമെന്നും വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. ഗവേഷണപ്രബന്ധങ്ങളുടെ മൂല്യനിര്‍ണയത്തില്‍ കാലതാമസമുണ്ടാകുന്നുവെന്ന് വിദേശവിദ്യാര്‍ത്ഥികള്‍ ചിലര്‍ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടു. വിസ കാലാവധി കഴിയുമ്പോള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്നീട് മുഖാമുഖത്തിനായി മടങ്ങിവരുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പ്രതിവര്‍ഷമുള്ള ഫീസ് വര്‍ദ്ധനയുടെ തോത് മുന്‍കൂട്ടി നിജപ്പെടുത്തണമെന്നും വിദേശ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. പ്രധാന കോഴ്‌സിലേക്ക് കടക്കുംമുമ്പ് കേരളത്തെപ്പറ്റി അറിയാന്‍ ഹ്രസ്വകാല കോഴ്‌സുകള്‍ വേണം. മലയാളഭാഷ പഠിക്കാനുള്ള സൗകര്യം ലഭ്യമാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യമുന്നയിച്ചു. വിദ്യാര്‍ത്ഥി സംഗമത്തില്‍ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളത്തെ രാജ്യാന്തര ലക്ഷ്യസ്ഥാനമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് നേരത്തേ ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ മികവാര്‍ന്ന വിദ്യാഭ്യാസസംവിധാനവും കാലാവസ്ഥയും ലോകത്തിന്റെ ഏതു ഭാഗത്തെ വിദ്യാര്‍ത്ഥികളെയും ആകര്‍ഷിക്കാന്‍ പോന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇറാന്‍, അഫ്ഗാനിസ്ഥാന്‍, റഷ്യ, കൊറിയ, തുടങ്ങി വിവിധ രാജ്യങ്ങളില്‍നിന്ന് മുന്നൂറോളം വിദ്യാര്‍ത്ഥികളാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ്, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി.ശ്രീനിവാസന്‍, ഐ.സി.സി.ആര്‍.പ്രോഗ്രാം ഡയറക്ടര്‍ ഡോ.ലെസ്‌ലി ജോസഫ്, കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി പി.അന്‍വര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies