തിരുവനന്തപുരം: തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി കെ.എസ് ബാലസുബ്രഹ്മണ്യം മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്ത് നല്കി. കേസില്‍ ഡിജിപി ഇടപെട്ടുവെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
ചന്ദ്രബോസ് വധക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ തന്റെ പേര് വലിച്ചിഴച്ചതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് കത്തിലൂടെ ഡിജിപി ആവശ്യപ്പെട്ടിട്ടുള്ളത്. ആരോപണം ഡിജിപി നേരത്തെ നിഷേധിച്ചിരുന്നു.
Discussion about this post