കൊച്ചി: കൊച്ചി കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയടക്കം അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികള്‍ മയക്കുമരുന്നു കൈയില്‍വച്ചിരുന്നതായും ഉപയോഗിച്ചിരുന്നതായും പോലീസ് കോടതിയില്‍ അറിയിച്ചു. കൊച്ചിയില്‍ മയക്കുമരുന്നു വ്യാപാരം വര്‍ധിച്ചു വരികയാണ്. ഇതുമായി പ്രതികള്‍ക്കു ബന്ധമുണ്‌ടെന്നും പോലീസ് കോടതിയില്‍ അറിയിച്ചു. എന്നാല്‍, ഫ്‌ളാറ്റില്‍ സിനിമാ ചര്‍ച്ചകള്‍ക്കാണ് എത്തിയതെന്ന ഷൈനിന്റെ വാദം കോടതി തള്ളി.












