തൃശൂര്‍: കേരളത്തില്‍ ഗോവധം നിരോധിക്കുന്നത് ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.
ഗോവധ നിരോധനത്തിനു നിയമപരമായി യാതൊരു തടസവുമില്ലെന്നും ഇതു നടപ്പാക്കേണ്ടതു സംസ്ഥാന സര്‍ക്കാരുകളാണെന്നും ഒരു സര്‍ക്കാരിനെയും ഗോവധ നിരോധനം അടിച്ചേല്‍പ്പിക്കില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. എന്നാല്‍ നിരോധനത്തിനു സര്‍ക്കാര്‍ തയാറാണെങ്കില്‍ അതിന് അവസരം ഒരുക്കിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഗോവധ നിരോധനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്നില്ലെങ്കിലും അനധികൃത അറവുശാലകള്‍ നിര്‍ത്തലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നു സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Discussion about this post