Wednesday, August 5, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

നിയമസഭയിലെ അക്രമസംഭവം: വീഡിയോദൃശ്യങ്ങള്‍ പോലീസിനു കൈമാറി

by Punnyabhumi Desk
Mar 19, 2015, 02:29 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റ് ദിവസം നടന്ന അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി നിയമസഭാ സെക്രട്ടേറിയറ്റ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. പോലീസിനു ലഭിച്ച സിഡി ശാസ്ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് സൈബര്‍ സെല്ലിലേക്ക് അയച്ചു. സിഡിയിലെ വിവരങ്ങള്‍ എഡിറ്റ് ചെയ്തതല്ലെന്നു ശാസ്ത്രീയമായി ഉറപ്പാക്കാനാണു സിഡി സൈബര്‍ പരിശോധനയ്ക്ക് അയച്ചത്. പരിശോധനയ്ക്കു ശേഷം ഈ സിഡി വരും ദിവസങ്ങളില്‍ തിരികെ ലഭിക്കും. സിഡി തിരികെ ലഭിച്ച ശേഷം ഇതിലെ വിശദാംശം പോലീസ് ശേഖരിക്കും. സിഡിയിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാകും അക്രമം കാട്ടുകയും പൊതുമുതല്‍ നശിപ്പിക്കുകയുംചെയ്ത ഏതൊക്കെ എംഎല്‍എമാര്‍ക്കെതിരേ കേസെടുക്കണമെന്നു തീരുമാനിക്കുന്നത്. പൊതുമുതല്‍ നശിപ്പിച്ചതിന് എംഎല്‍എമാരെ പ്രതിയാക്കുന്ന നടപടികളിലേക്ക് അടുത്ത ആഴ്ചയോടെ കടക്കും. നിലവില്‍ ആരെയും പ്രതിയാക്കാതെയാണു കേസെടുത്തിട്ടുള്ളത്.

ഇതിനിടെ, കന്റോണ്‍മെന്റ് എസിപി വി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നിയമസഭാ ജീവനക്കാരില്‍നിന്നുള്ള മൊഴിയെടുപ്പ് തുടര്‍ന്നു. രണ്ടു ദിവസമായി നിയമസഭാ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി വരികയാണ്. മുന്‍ ദിവസങ്ങളില്‍ നിയമസഭയ്ക്കുള്ളില്‍ പോലീസ് തെളിവെടുപ്പും നടത്തി. സ്പീക്കറുടെ ഡയസും മൈക്കും കംപ്യൂട്ടറും ഉള്‍പ്പെടെ അഞ്ചു ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയതായാണു പോലീസിന്റെ കണക്ക്.

സ്പീക്കറുടെ ഡയസില്‍ അക്രമം കാട്ടിയ അഞ്ചു എംഎല്‍എമാരെ കഴിഞ്ഞ തിങ്കളാഴ്ച സ്പീക്കര്‍ എന്‍. ശക്തന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വി. ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, കെ. അജിത്ത്, കുഞ്ഞഹമ്മദ് എന്നിവരെയാണ് ഈ നിയമസഭാ സമ്മേളനം തീരുന്നതു വരെ സസ്‌പെന്‍ഡ് ചെയ്തത്.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies