തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ക്കാലം ആരംഭിച്ചതോടെ വൃത്തിഹീനമായ സാഹചര്യത്തിലും ഗുണനിലവാരമില്ലാത്ത ഐസും വെള്ളവും പഴങ്ങളും കാലാവധി കഴിഞ്ഞ പാലും മറ്റും ഉപയോഗിച്ച് ജ്യൂസ് ഉണ്ടാക്കി വില്‍പന നടത്തുന്നതായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ജ്യൂസ് കഴിച്ച് ഭക്ഷ്യവിഷയബാധയുണ്ടാകുന്നതായും വ്യാപകമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കടകളില്‍ വച്ച് ജ്യൂസ് ഉണ്ടാക്കി വില്‍പന നടത്തുന്ന എല്ലാ ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാരും ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിബന്ധനകള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്. വീഴ്ച വരുത്തുന്നവരുടെ പേരില്‍ ക്രിമിനല്‍ കേസ് ഉള്‍പ്പെടെ നിയമനടപടികള്‍ സ്വീകരിക്കുകയും ലൈസന്‍സ്/രജിസ്‌ട്രേഷന്‍ റദ്ദാക്കി വ്യാപാരം നിരോധിക്കുകയും ചെയ്യുമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി.വി.അനുപമ അറിയിച്ചു.
Discussion about this post