തിരുവനന്തപുരം: കരമന -കളിയിക്കാവിള നാലുവരിപ്പാതാ വികസനം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗം വിളിച്ചു. പദ്ധതിയുടെ നിര്‍മ്മാണ പുരോഗതിയെക്കുറിച്ചുളള അവലോകന യോഗം മാര്‍ച്ച് 25 ഉച്ചയ്ക്ക് ഒരു മണിക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും. കരമന- പ്രാവച്ചമ്പലം ഒന്നാം ഘട്ടത്തിന്റെ നിര്‍മ്മാണ പുരോഗതിയും പ്രാവച്ചമ്പലം – വഴിമുക്ക് ഭൂമി ഏറ്റെടുക്കല്‍ നടപടികളും യോഗം വിലയിരുത്തും. പെരുന്താന്നി, വളളക്കടവ് പാലങ്ങളുടെ പുനര്‍നിര്‍മ്മാണം, വഴുതക്കാട് കോട്ടണ്‍ഹില്‍ എച്ച്.എസ്.എസ് ല്‍ ബഹുനില മന്ദിര നിര്‍മ്മാണം എന്നിവ സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ച ചെയ്യും. ബന്ധപ്പെട്ട മന്ത്രിമാരും വകുപ്പ് തലവന്‍മാരും പങ്കെടുക്കും.
Discussion about this post