തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലെ തദ്ദേശീയവല്‍ക്കരണം പോലെയുളള നിയമങ്ങള്‍ മൂലം നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബ്ബന്ധിതരാകുന്ന മലയാളികള്‍ക്ക് വേണ്ടി നോര്‍ക്ക വകുപ്പ് ആവിഷ്‌ക്കരിച്ച് പുനരുദ്ധാരണ പാക്കേജിന് 25 കോടി രൂപ അനുവദിക്കുമെന്ന് ധനകാര്യ മന്ത്രി കെ.എം.മാണി നിയമസഭയില്‍ ധനവിനിയോഗ ബില്‍ ചര്‍ച്ചയ്ക്ക് മറുപടിയായി മേശപ്പുറത്തുവെച്ച പ്രസംഗത്തില്‍ പറഞ്ഞു.
ആവശ്യമെങ്കില്‍ ഇതിലേക്കായി കൂടുതല്‍ തുക അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ധനമന്ത്രിയുടെ പ്രഖ്യാപനത്തെ പ്രവാസികാര്യ മന്ത്രി കെ.സി.ജോസഫ് സ്വാഗതം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പുനരധിവാസ പദ്ധതികള്‍ വിപുലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post