പത്തനംതിട്ട: നെല്ലിന്‍റെ സംഭരണ വില ഉയര്‍ത്തുന്നതു പരിഗണിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. മല്ലപ്പുഴശേരിയില്‍ പുതുതായി അനുവദിച്ച സപ്ളൈകോ മാവേലി സ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നെല്ലിന് ഏറ്റവും കൂടുതല്‍ സംഭരണവില നല്‍കുന്ന സംസ്ഥാനമാണ് കേരളം. ഒരു കിലോയ്ക്ക് 19 രൂപ എന്ന നിരക്കിലാണ് കേരളത്തില്‍ നെല്ലു സംഭരിക്കുന്നത്. നെല്ലു സംഭരണം കാര്യക്ഷമമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 1,72,000 ത്തോളം കര്‍ഷകര്‍ നെല്ല് സംഭരണത്തില്‍ പങ്കാളികളാകാന്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്. സംഭരണ വില താമസംവിനാ കര്‍ഷകരുടെ ബാങ്ക് അക്കൌണ്ടില്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. പുതിയ ഭക്ഷ്യസുരക്ഷാ നിയമം നിലവില്‍ വരുമ്പോള്‍ സംസ്ഥാനത്ത് 65 ലക്ഷം പേരെകൂടി ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമെന്നും റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് കൂടുതല്‍ ഫോട്ടോ ക്യാമ്പുകള്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പൊതുവിതരണ സംവിധാനം സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനകരമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച അഡ്വ.കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ പറഞ്ഞു.
Discussion about this post