തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി ഹിന്ദു മഹാ സമ്മേളനത്തിന്‍റെ ഭാഗമായ ശ്രീരാമായണ സമ്മേളനത്തിന്‍റെ ഉദ്ഘാടനം കേരള സര്‍വകലാശാല അസോ.പ്രൊഫ. ഡോ.എ.എം.ഉണ്ണികൃഷ്ണന്‍ ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു. എംജി കോളേജ് ഹിന്ദിവിഭാഗം അദ്ധ്യക്ഷന്‍ ഡോ.കെ.മണികണ്ഠന്‍നായര്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്നു. എറണാകുളം പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം മുഖ്യകാര്യദര്‍ശി സ്വാമി സത്യാനന്ദതീര്‍ത്ഥപാദര്‍ ശ്രീരാമായണപ്രഭാഷണം നടത്തി.












