ന്യൂഡല്‍ഹി: കലാപം നടക്കുന്ന യെമനില്‍ നിന്നും 358 ഇന്ത്യക്കാര്‍ തിരികെ നാട്ടിലെത്തി. അയല്‍രാജ്യമായി ജിബൂട്ടിയില്‍ നിന്ന് 168 പേരുമായി ഗ്ലോബ്മാസ്റ്റര്‍ വിമാനം പുലര്‍ച്ചെ 1.40 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. രണ്ടാമത്തെ ഗ്ലോബ്മാസ്റ്റര്‍ സി 17 വിമാനം വ്യാഴാഴ്ച പുലര്‍ച്ചെ 3.30ന് മുംബൈ വിമാനത്താവളത്തിലെത്തി. 190 പേരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്.
കടല്‍മാര്‍ഗ്ഗം യെമനിലെ ഏദനില്‍ നിന്ന് ജിബൂട്ടിയിലെത്തിച്ചശേഷമാണ് ഇവരെ വിമാനമാര്‍ഗ്ഗം ഇന്ത്യയിലെത്തിച്ചത്. മടങ്ങിയെത്തിയവരില്‍ 206 പേര്‍ മലയാളികളാണ്. 40 തമിഴ്‌നാട്ടുകാര്‍, 31 മഹാരാഷ്ട്രക്കാര്‍, 23 പശ്ചിമബംഗാളില്‍ നിന്നുള്ളവര്‍ 22 ഡല്‍ഹി നിവാസികള്‍ 15 കര്‍ണാടകക്കാര്‍, ആന്ധ്രാ-തെലുങ്കാനയില്‍ നിന്നു 13 പേര്‍ എന്നിവരാണ് മറ്റുള്ളവര്‍.
വിദേശകാര്യ സഹമന്ത്രി വി.കെ സിങാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് .












