തിരുവനന്തപുരം: ലീഗല്‍ മെട്രോളജി വകുപ്പ് 2014 -15 സാമ്പത്തിക വര്‍ഷത്തില്‍ റവന്യൂ സമാഹരണത്തില്‍ വന്‍ വര്‍ദ്ധന നേടി. നിശ്ചയിച്ച ലക്ഷ്യതുകയേക്കാള്‍ 22 ശതമാനം അധിക തുകയാണ് പിരിച്ചെടുക്കാനായത്. സംസ്ഥാനത്തൊട്ടാകെ ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ആകെ 23231 കേസുകള്‍ കണ്ടു പിടിക്കുകയും 6,73,77,750 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഇത് സര്‍വ്വകാല റിക്കാര്‍ഡാണ്.
ഉപഭോക്തൃ സംരക്ഷണത്തിന് ഊന്നല്‍ നല്‍കി നടത്തിയ പരിശോധനയില്‍ എല്ലാ മേഖലയിലുളള വ്യാപാര സ്ഥാപനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് പ്രത്യേക സ്‌ക്വാഡുകളെ സംസ്ഥാനത്തുടനീളം വിന്യാസിച്ചു. ശബരിമല വിഷു ഉത്സവത്തോടനുബന്ധിച്ച് അമിത വില ഈടാക്കി തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്ന കച്ചവടക്കാര്‍ക്കെതിരെ സത്വര നടപടി സ്വീകരിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡുകള്‍ക്കും രൂപം നല്‍കിയതായി ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ അറിയിച്ചു.
Discussion about this post