തിരുവനന്തപുരം: കൊച്ചി മുസിരീസ് ബിനാലെയില്‍ പ്രദര്‍ശിപ്പിച്ച കലാസൃഷ്ടി വാഹനത്തില്‍ കയറ്റാന്‍ ചുമട്ടു തൊഴിലാളികള്‍ ഭീമമായ കയറ്റിറക്ക് കൂലി ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് അമേരിക്കന്‍ കലാകാരനായ വസ്‌വോ എസ്. വസ്‌വോ സ്വന്തം കലാസൃഷ്ടി എറിഞ്ഞുടച്ചുവെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന ലേബര്‍ കമ്മീഷണര്‍ വി.കെ.ബാലകൃഷ്ണന്‍, എറണാകുളം റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തൊഴില്‍ നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാനും കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.
Discussion about this post