Wednesday, August 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിന് ഉടന്‍ നടപടി : കേന്ദ്ര ആരോഗ്യമന്ത്രി ജഗദ് പ്രകാശ് നദ്ദ

by Punnyabhumi Desk
Apr 11, 2015, 03:28 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കേരളത്തില്‍ എയിംസ് (ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) സ്ഥാപിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജഗദ് പ്രകാശ് നദ്ദ അറിയിച്ചു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നാല് സ്ഥലങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര സംഘത്തെ അയക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഏഴ് നിലകളിലായി നിര്‍മ്മിക്കുന്ന ലേഡീസ് ഹോസ്റ്റല്‍ മന്ദിരം, ഡെന്റല്‍ കോളേജിലെ അഡിഷണല്‍ ബ്ലോക്ക്, തീയറ്റര്‍ കോംപ്ലക്‌സ്, ഐ.പി. സംവിധാനം എന്നിവയുടെ ശിലാ അനാഛാദനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരുന്നുവില കുറയ്ക്കാന്‍, കേന്ദ്ര കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ് വകുപ്പ് മന്ത്രി അനന്തകുമാറുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും ജഗദ് പ്രകാശ് നദ്ദ അറിയിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ പുരോഗതി കൈവരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ജനസംഖ്യാനുപാതികമായി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമെങ്കില്‍ കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കണം. കേരളം ഇക്കാര്യത്തില്‍ കൈക്കൊണ്ട സമീപനത്തെ നദ്ദ പ്രശംസിച്ചു. ആര്‍.സി.സി യിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ എല്ലാവിധ സഹായവുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഈവര്‍ഷം പുതിയ ഗവ. മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. അതോടെ, പതിനൊന്ന് ജില്ലകളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ യാഥാര്‍ത്ഥ്യമാകും. 2017 ആകുമ്പോഴേക്കും 14 ജില്ലകളിലും മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യം. പുതിയ മെഡിക്കല്‍ കോളേജുകള്‍ക്കായി 1500 കോടി രൂപയുടെയും നിലവിലുള്ളവയുടെ അടിസ്ഥാന സൗകര്യവികസനത്തിനായി 470 കോടി രൂപയുടെയും പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകം നാലായിരത്തി അഞ്ഞൂറോളം തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തിക്കൊണ്ട് ആരോഗ്യമേഖലയുടെ സേവന ഗുണമേന്മ വര്‍ധിപ്പിക്കാന്‍ സാധിച്ചതായി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ഇലക്‌ട്രോണിക് ഡീമോഗ്രാഫിക് ഡാറ്റാബേസ് ആന്റ് ഹോസ്പിറ്റല്‍ ഓട്ടോമേഷന്‍ സിസ്റ്റം വികസിപ്പിച്ചെടുക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ സംവിധാനം താമസിയാതെ സംസ്ഥാനത്ത് നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. 

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies