തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പ്പ് നേരിട്ട് കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ എത്തി ന്യായവില നല്‍കി കാര്‍ഷിക ഉല്പന്നങ്ങള്‍ സംഭരിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ഷക കൂട്ടായ്മകള്‍ രൂപീകരിച്ചാണ് അതത് പ്രദേശങ്ങളില്‍ സംഭരണം നടത്തുക. സംഭരണവില ആഴ്ചയിലൊരിക്കല്‍ കര്‍ഷകന് നേരിട്ട് ബാങ്ക് മുഖേന നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
ഹോര്‍ട്ടികോര്‍പ്പിന് നേരിട്ട് കാര്‍ഷിക ഉല്പന്നങ്ങള്‍ നല്‍കാന്‍ താല്പര്യമുളള കര്‍ഷകര്‍ അതത് സ്ഥലത്തെ കൃഷി ഓഫീസറുടെ ശുപാര്‍ശയോട് കൂടി മാനേജിംഗ് ഡയറക്ടര്‍, ഹോര്‍ട്ടികോര്‍പ്പ്, ഉദയഗിരി, പൂജപ്പുര പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തില്‍ ഈ മാസം 25-ന് മുന്‍പ് അപേക്ഷ നല്‍കി പേര് രജിസ്റ്റര്‍ ചെയ്യണം. കൃഷിഭവന്‍ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ ക്രോഡീകരിച്ച് കര്‍ഷക കൂട്ടായ്മാ സമിതികള്‍ രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2359651 എന്ന ഫോണ്‍ നമ്പരില്‍ ഓഫീസ് സമയത്ത് ബന്ധപ്പെടാം.
Discussion about this post