തിരുവനന്തപുരം : ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി സഞ്ചരിച്ച വാഹനത്തിനുനേരെ ആക്രമണം. ബുധനാഴ്ച വൈകുന്നേരം നൂറനാടിനു സമീപം എടപ്പോണ്‍ കുരിശുംമൂട് വച്ചാണ് മാരുതി ആള്‍ട്ടോ കാറിലെത്തിയ സംഘം വാഹനം ആക്രമിച്ചത്.
പാണ്ടനാട് വല്ലിടാത്തുകാവ് ഭാഗവതസപ്താഹത്തിന്റെ ദീപപ്രോജ്ജ്വലനത്തിനായുള്ള യാത്രാമദ്ധ്യേയാണ് വാഹനം ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ വാഹനത്തിലുണ്ടായിരുന്ന പൂജാരി വിഭീഷിന് പരിക്കേറ്റതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ വാഹനത്തിനും കേടുസംഭവിച്ചിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ ഹൈന്ദവസംഘടനകളുടെ നേതൃത്വത്തില്‍ എടപ്പോണ്‍ കുരിശുംമൂട് പ്രകടനവും പ്രതിഷേധ സമ്മേളനവും റോഡ് ഉപരോധവും നടന്നു. തുടര്‍ന്ന് ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രതികളെ അറസ്റ്റുചെയ്യാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് ഉപരോധം പിന്‍വലിച്ചത്. ആക്രമണത്തിനുപയോഗിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Discussion about this post