തിരുവനന്തപുരം : ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി സഞ്ചരിച്ച വാഹനത്തിനുനേരെ ആക്രമണം നടത്തിയകേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. ശൂരനാട് വടക്ക് ശരത് ഭവനില്‍ സഹോദരങ്ങളായ ശരത്(28), ശ്യാം(25) എന്നിവരെയാണ് നൂറനാട് എസ്ഐ ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ബുധനാഴ്ച വൈകുന്നേരം നൂറനാടിനു സമീപം എടപ്പോണ്‍ കുരിശുംമൂട് വച്ചാണ് മാരുതി ആള്‍ട്ടോ കാറിലെത്തിയവര്‍ വാഹനം ആക്രമിച്ചത്.
പാണ്ടനാട് വല്ലിടാത്തുകാവ് ഭാഗവതസപ്താഹത്തിന്റെ ദീപപ്രോജ്ജ്വലനത്തിനായുള്ള യാത്രാമദ്ധ്യേയാണ് വാഹനം ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ വാഹനത്തിലുണ്ടായിരുന്ന പൂജാരി വിഭീഷിന് പരിക്കേറ്റതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആക്രമണത്തില്‍ വാഹനത്തിനും കേടുവരുത്തിയിരുന്നു. ആക്രമണത്തിനുശേഷം സംഘം വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ആക്രമണത്തിനുപയോഗിച്ച വാഹനം പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
Discussion about this post