തൃശ്ശൂര്‍: ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ തൃശ്ശൂരിനും എറണാകുളത്തിനും ഇടയ്ക്ക് തീവണ്ടി ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് റെയില്‍വേ അറിയിച്ചു. പുതുക്കാട്, ഇരിഞ്ഞാലക്കുട സ്റ്റേഷനുകള്‍ക്കിടയില്‍ കുറുമാലി റെയില്‍വെ ഗേറ്റിലെ അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍, കണ്ണൂര്‍ എറണാകുളം ഇന്റര്‍ സിറ്റി എക്‌സ്പ്രസ്, ഷൊറണൂര്‍ പാസഞ്ചര്‍ എന്നിവ ഏപ്രില്‍ 19ന് എറണാകുളത്തിനും തൃശ്ശൂരിനും ഇടയില്‍ സര്‍വീസ് നടത്തില്ല.
ഏപ്രില്‍ 21ന് തിരുവനന്തപുരംപാലക്കാട് ടൗണ്‍ അമൃത എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകി രാത്രി 11.30നായിരിക്കും തിരുവനന്തപുരത്തുനിന്ന് പുറപ്പെടുക. തിരുവനന്തപുരംകണ്ണൂര്‍ എക്‌സ്പ്രസ്, (നമ്പര്‍ 16347) അര മണിക്കൂര്‍ ഇരിഞ്ഞാലക്കുടയിലും ചെന്നൈ ഗുരുവായൂര്‍ എക്‌സ്പ്രസ് ഒരു മണിക്കൂര്‍ എറണാകുളത്തും പിടിച്ചിടാനും സാധ്യതയുണ്ട്.
Discussion about this post