പത്തനംതിട്ട: കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് ഏറ്റവും മികച്ച പൊതുമേഖലാ സ്ഥാപനമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പത്തനംതിട്ട കെഎസ്ആര്‍ടിസി ഷോപ്പിംഗ് കോംപ്ളക്സ് കം ബസ് ടെര്‍മിലിന്റെ ശിലാസ്ഥാപനവും നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്ആര്‍ടിസിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും താല്‍പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടെങ്കിലും അതിനെയെല്ലാം മറികടന്ന് കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ക്ക് എത്രയും വേഗം ശാശ്വത പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ ഗതാഗത വകുപ്പ് മന്ത്രി നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. പൊതുഗതാഗത രംഗത്ത് ഏറ്റവും വലിയ സംഭാവന നല്‍കുന്ന കെഎസ്ആര്‍ടിസി കേരളത്തിന് ഒരിക്കലും അവഗണിക്കാനാവാത്ത പൊതുമേഖലാ സ്ഥാപനമാണ്. കെഎസ്ആര്‍ടിസി ഷോപ്പിംഗ് കോംപ്ളക്സ് കം ബസ് ടെര്‍മില്‍ നിര്‍മാണം വേഗം നടത്തുന്നതിന് ആസ്ഥി വികസന ഫണ്ടില്‍ നിന്നും രണ്ടു കോടി രൂപ നല്‍കിയ അഡ്വ. കെ. ശിവദാസന്‍ നായര്‍ എംഎല്‍എയുടെ നടപടി അഭിനന്ദനാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post