തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് അനുമതി നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗത്തിനുശേഷം ചേര്‍ന്ന മെട്രോപദ്ധതിയുടെ ആലോചനായോഗത്തിലാണ് തീരുമാനം. പദ്ധതിയുടെ ആദ്യഘട്ടത്തിനായി തിരുവനന്തപുരത്തെ നാലാഞ്ചിറ – കേശവദാസപുരം റോഡും കോഴിക്കോട്ടെ മാനാഞ്ചിറ – മീഞ്ചന്ത റോഡും വീതികൂട്ടും. ഈ ശ്രീധരനെ പൂര്‍ണ വിശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി, വ്യവസായ മന്ത്രി, പി.ഡബ്ല്യു.ഡി മന്ത്രി, ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
എസ്എസ്എല്‍സി പരീക്ഷാ ഫലത്തിലുണ്ടായ ചെറിയ പിഴവുകള്‍ ഉടന്‍ തന്നെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post