തിരുവനന്തപുരം: കൊച്ചി സ്മാര്‍ട്ട് സിറ്റി ജൂണ്‍ 10ന് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. സ്മാര്‍ട്ട് സിറ്റി വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നൊഴിഞ്ഞ അബ്ദുള്‍ ലത്തീഫ് അല്‍ മുല്ല പുതിയ സി.ഇ.ഒ. ആയി ചുമതലയേറ്റ ജാബര്‍ ബിന്‍ ഹാഫിസ് എന്നിവരെ അഭിനന്ദിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടനത്തിന് യു.എ.ഇ. പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി കത്തെഴുതിയതായും മന്ത്രി അറിയിച്ചു. പൂര്‍ണമായ രീതിയില്‍ സ്മാര്‍ട്ട് സിറ്റി പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ തൊണ്ണൂറായിരം പേര്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്ന് സ്ഥാനമൊഴിഞ്ഞ സി.ഇ.ഒ. അബ്ദുള്‍ ലത്തീഫ് അല്‍ മുല്ല പറഞ്ഞു. പി.എച്ച്.കുര്യന്‍, സ്മാര്‍ട്ട് സിറ്റി സി.ഇ.ഒ. ജിജോ ജോസഫ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Discussion about this post