കാഠ്മണ്ഡു: ഭൂകമ്പ ദുരന്തം താണ്ഡവമാടിയ നേപ്പാളില്‍ രക്ഷാദൗത്യവുമായി ഇന്ത്യന്‍ വ്യോമസേനയുടെ ഓപ്പറേഷന്‍ മൈത്രി. ഓപ്പറേഷന്‍ മൈത്രി ആരംഭിച്ചശേഷം കാഠ്മണ്ഡുവില്‍നിന്ന് 225 ഇന്ത്യക്കാരെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഇന്നലെ ഡല്‍ഹിയിലെത്തിച്ചു. നേപ്പാളിലെ ദുരന്തബാധിത പ്രദേശങ്ങളില്‍നിന്നു വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ 203 പേരെ രക്ഷപ്പെടുത്തിയതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. സേനയുടെ 12 വിമാനങ്ങളും 12 ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. 3.7 ടണ്‍ ഭക്ഷണസാമഗ്രികള്‍ വിതരണം ചെയ്തു. ആയിരത്തോളം സൈനികരാണു രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നത്. കാഠ്മണ്ഡു താഴ്‌വരയില്‍ തൃശൂലി ഹൈഡല്‍ പ്രോജ ക്ടിന്റെ ടണലില്‍ കുടുങ്ങിയ 60 പേരെ രക്ഷപ്പെടുത്താന്‍ സൈന്യം ശ്രമം നടത്തിവരികയാണ്. ചൈനയില്‍നിന്ന് 60 സൈനികരടങ്ങുന്ന സംഘം ഇന്നലെ നേപ്പാളിലെത്തി.
Discussion about this post