തിരുവനന്തപുരം: അതീവ സുരക്ഷാമേഖലയായ ശ്രീപദ്മനാഭസ്വാമി ക്ഷേത്ര പരിസരത്തുനിന്നു പൈപ്പ് ബോംബുകള്‍ കണെ്ടത്തി. ക്ഷേത്രത്തിന്റെ വടക്കേനടയിലെ ശ്രീപാദം കുളം വൃത്തിയാക്കുന്നതിനിടയില്‍ തൊഴിലാളികളാണു ചാക്കില്‍ കെട്ടിയ നിലയില്‍ അഞ്ചു ഇരുമ്പുപൈപ്പ് ബോംബുകള്‍ കണെ്ടത്തിയത്. ബോംബുകള്‍ കണെ്ടത്തിയ കുളത്തിന് അരികില്‍നിന്നു ക്ഷേത്രത്തിനുള്ളിലേക്കു കവാടവും കണെ്ടത്തിയിട്ടുണ്ട്.
കഴിഞ്ഞദിവസം ക്ഷേത്രപരിസരത്തു ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയ്ക്കുശേഷം ബോംബുകള്‍ കണെ്ടത്തിയതു ഗുരുതര സുരക്ഷാവീഴ്ചയായാണു ചൂണ്ടിക്കാട്ടുന്നത്. സംഭവവുമായി ബന്ധപ്പെട്ടു ഫോര്‍ട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള പൈപ്പ് ബോംബുകള്‍ ഉഗ്ര സ്‌ഫോടനശേഷിയുള്ളവയാണെന്നു പോലീസ് അറിയിച്ചു. ബോംബുകള്‍ കണെ്ടത്തിയ കുളത്തിനു സമീപത്തു ചില സംഘടനകളുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ശ്രീപാദം കുളം നവീകരിക്കുന്നതിനിടയിലാണ് ഇന്നലെ രാവിലെ 11-ഓടെ തൊഴിലാളികള്‍ പൈപ്പ് ബോംബുകള്‍ അടങ്ങിയ ചാക്കു കെട്ട് കണെ്ടത്തിയത്. കുളത്തിനടിയിലെ കിണറില്‍നിന്ന് ഇവ കണെ്ടത്തുമ്പോള്‍ അഞ്ചെണ്ണത്തില്‍ ഒരു പൈപ്പ് ബോംബ് പുകയുന്ന അവസ്ഥയിലായിരുന്നു. തുടര്‍ന്ന് ഇവ മണ്ണില്‍ കുഴിച്ചിട്ടു. പിന്നീട് കുളത്തിനു സമീപമുള്ള പുരാവ സ്തു വകുപ്പിന്റെ ഓഫീസിലേക്കു മാറ്റി.
തുടര്‍ന്നു പോലീസും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. അഞ്ചു ഡെസിബെല്‍ ശബ്ദശേഷിയുള്ളതാണു പൈപ്പ് ബോംബുകളെന്നു സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ. സഞ്ജയ് കുമാര്‍ ഗരുഡ് അറിയിച്ചു.
തുടര്‍ന്ന് ഇവ പാറമടയില്‍ കൊണ്ടുപോയി നിര്‍വീര്യമാക്കി. കണെ്ടത്തിയ ബോംബുകളുടെ ഭാഗങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണെ്ടന്നും ഫലം വന്നശേഷം മാത്രമേ ശാസ്ത്രീയമായ വിശദാംശങ്ങള്‍ കൂടുതലായി വ്യക്തമാകുകയുള്ളുവെന്നും സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ് അറിയിച്ചു.
കഴിഞ്ഞദിവസം പോലീസ് നടത്തിയ മോക് ഡ്രില്ലില്‍ ബോംബ് പരിശോധന നടത്തിയിരുന്നു. ക്ഷേത്രവും പരിസരവും പോലീസും ബോംബ് സ്‌ക്വാഡും അരിച്ചുപെറുക്കി പരിശോധിച്ചിരുന്നു. എന്നാല്‍, കുളത്തിലെ ബോംബിനെക്കുറിച്ചു സൂചനപോലും ലഭിച്ചിരുന്നില്ല. പരിശോധന കഴിഞ്ഞു രണ്ടു ദിവസത്തിനുശേഷം ക്ഷേത്ര പരിസരത്തെ കുളത്തില്‍നിന്നു പൈപ്പ് ബോംബുകള്‍ കണെ്ടത്തിയതു ഗുരുതരമായ സുരക്ഷാവീഴ്ചയായാണു വിലയിരുത്തല്‍.
സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ ലക്ഷം കോടി രൂപയുടെ വിലമതിപ്പുള്ള അമൂല്യസമ്പത്ത്‌ശേഖരമുള്ള ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി കോടിക്കണക്കിനു രൂപയാണു സര്‍ക്കാര്‍ ചെലവഴിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോടികളുടെ സുരക്ഷാ ഉപകരണങ്ങള്‍ ക്ഷേത്രത്തിനായി നല്‍കിയിരുന്നു.
Discussion about this post