കുമളി: പുല്ലുമേട് ദുരന്തത്തിനു കാരണം ഓട്ടോയും ജീപ്പും മറിഞ്ഞതെന്ന് ഇടുക്കി ജില്ല കലക്‌ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഇരുവാഹനങ്ങളിലും ആളുകള്‍ അമിതമായി കയറിയിരുന്നു. ദുരന്തമേഖലയിലുടെ സ്വകാര്യ വാഹനങ്ങള്‍ ട്രിപ്പു നടത്തുന്നുണ്ടായിരുന്നു. ഇതിനിടെ ആളുകള്‍ അമിതമായി കയറിയ ഒരു ഓട്ടോറിക്ഷ ഭാഗികമായി മറിഞ്ഞു. ഓട്ടോ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ജീപ്പ് മറിഞ്ഞത്. ഇതു ആശയക്കുഴപ്പത്തിനും തിരക്കിനും ഇടയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി.ഹരനു കൈമാറി. ദുരന്ത സ്‌ഥലത്തുണ്ടായിരുന്ന ആളുകളുമായും അവിടെ ആദ്യമെത്തിയ ഉദ്യോഗസ്‌ഥരുമായി സംസാരിച്ച ശേഷമാണ് ഇടുക്കി കലക്‌ടര്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.
Discussion about this post