കൊടുങ്ങല്ലൂര്‍: മുസിരിസ് പൈതൃക പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനം മേയ് അവസാനവാരം നരേന്ദ്രമോഡി നിര്‍വഹിക്കും. ഇതുസംബന്ധിച്ച് ഏകദേശധാരണയായതായി ടി.എന്‍. പ്രതാപന്‍ എംഎല്‍എ അറിയിച്ചു. ഉദ്ഘാടനത്തിനു മുന്നോടിയായി അവസാന മിനുക്കുപണികളുടെ അവലോകനയോഗം കോട്ടപ്പുറം വികാസില്‍ നടന്നു.
കൊടുങ്ങല്ലൂരില്‍ എത്തുന്ന പ്രധാനമന്ത്രി മുസിരിസ് പൈതൃകമായി ബന്ധപ്പെട്ടു കിടക്കുന്ന മത സൗഹാര്‍ദത്തിന്റെ പ്രതീകങ്ങളായ കൊടുങ്ങല്ലൂര്‍ ക്ഷേത്രവും ചേരമാന്‍ ജുമാ മസ്ജിദും കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് ദേവാലയവും സന്ദര്‍ശിക്കണമെന്നു യോഗത്തില്‍ ധാരണയായതായി എംഎല്‍എ അറിയിച്ചു. കെകെടിഎം ഗവണ്‍മെന്റ് കോളജില്‍ ഹെലികോപ്ടറില്‍ എത്തുന്ന പ്രധാനമന്ത്രി ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനത്തിനുശഷം റോഡുമാര്‍ഗം ഈ മൂന്നുസ്ഥലങ്ങളും സന്ദര്‍ശിച്ച് ബോട്ടുമാര്‍ഗം പറവൂരിലേക്കു പോകുവാനാണ് ധാരണയായിട്ടുള്ളത്. ഇതിനു മുന്നോടിയായി ഇലക്ട്രിഫിക്കേഷനു ഗ്രൗണ്ട് ടൈല്‍ പാകല്‍, ഡ്രെയ്‌നേജ്, വഴിവിളക്കു സ്ഥാപിക്കല്‍, റോഡ് നിര്‍മാണം എന്നിവ 15 ദിവസംകൊണ്ട് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു.
യോഗത്തില്‍ ടി.എന്‍. പ്രതാപന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ കെ.ബി. മഹേശ്വരി, സി.വി. ഉണ്ണികൃഷ്ണന്‍, കെ.പി. സുനില്‍കുമാര്‍, വി.എം. ജോണി, ഇ.എസ്. സാബു, വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച്് ജി. പ്രമോദ്, ടൂറിസം ജോയിന്റ് ഡയറക്ടര്‍ സി.കെ. പൊന്നപ്പന്‍, ഡപ്യൂട്ടി ഡയറക്ടര്‍ എം.വി. കുഞ്ഞിരാമന്‍, ബെന്നി പോള്‍, കെഎസ്ഇബി എഇഇ വിസ്മിത, നഗരസഭ എംഇ ടി.വി. സവിത, പി.എച്ച്. മഞ്ജുഷ എന്നിവര്‍ പങ്കെടുത്തു.
Discussion about this post