Friday, May 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കേരളത്തിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം : മുഖ്യമന്ത്രി

by Punnyabhumi Desk
Apr 30, 2015, 03:11 pm IST
in കേരളം

തിരുവനന്തപുരം: ആരോഗ്യസൂചികകളില്‍ ഇതരസംസ്ഥാനങ്ങള്‍ക്ക് മാതൃക സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന കേരളത്തിന് ലോകാരോഗ്യസംഘടന നല്‍കുന്ന അംഗീകാരമാണ്, ജീവിതശൈലീരോഗ നിയന്ത്രണപ്രവര്‍ത്തനങ്ങളില്‍ ഉണ്ടാക്കിയ പരസ്പരധാരണയ്ക്കടിസ്ഥാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ആരോഗ്യത്തിനുള്ള അവകാശം ജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍, ജീവിതശൈലീ രോഗങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നതിനായി കേരളസര്‍ക്കാരും ലോകാരോഗ്യസംഘടനയും ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ സാമൂഹിക സംഘര്‍ഷത്തിന്റെ പ്രശ്‌നങ്ങളായി മാറിയിരിക്കുകയാണ്. സൗജന്യമരുന്നുവിതരണം ഉള്‍പ്പെടെയുള്ള ഒട്ടേറെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നുണ്ട്. കാരുണ്യബനവലന്റ് ഫണ്ടില്‍നിന്ന് 700 കോടിയിലധികം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 420 കോടി രൂപയും ഇതിനകം ചികിത്സാസഹായത്തിനായി നല്‍കിക്കഴിഞ്ഞു. ജനങ്ങള്‍ക്ക് പരമാവധി സഹായം എത്തിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യമേഖലയുടെ വികസനത്തിന്റെ മറ്റൊരു നാഴികക്കല്ലാണ് ലോകാരോഗ്യസംഘടനയുമായുണ്ടാക്കിയ ധാരണയെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ജീവിതശൈലീരോഗങ്ങളെക്കുറിച്ച് ശാസ്ത്രീയപഠനം നടത്തുക, ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും വിദഗ്ധ പരിശീലനം നടത്തുക, രോഗനിര്‍ണ്ണയവും ചികിത്സയും ഊര്‍ജ്ജിതപ്പെടുത്തുക, ആരോഗ്യപ്രശ്‌നങ്ങളുടെ സാമൂഹിക നിര്‍ണ്ണയഘടകങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുക, അന്തര്‍ദേശീയതലത്തിലുള്ള ചികിത്സാവിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് സിമ്പോസിയങ്ങളും സെമിനാറുകളും സംഘടിപ്പിക്കുക തുടങ്ങിയ മഹത്തായ ലക്ഷ്യങ്ങളാണ് ലോകാരോഗ്യസംഘടനയുമായുള്ള ദീര്‍ഘകാലധാരണയിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

സാര്‍വ്വത്രിക ആരോഗ്യപരിരക്ഷ എന്നത് ജനങ്ങളുടെ ആരോഗ്യത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുന്ന സങ്കല്പ്പമാണെന്നും അത് പ്രാവര്‍ത്തികമാക്കുന്നതിലൂടെ, ചികിത്സാചെലവ് ഭാരമായി മാറുന്ന അവസ്ഥ ഒഴിവാക്കാനാകുമെന്നും ധനമന്ത്രി കെ.എം. മാണി പറഞ്ഞു. അത്, സുസ്ഥിരവികസനത്തിനും സാമൂഹിക ഉച്ചനീചത്വങ്ങള്‍ കുറയ്ക്കുന്നതിനും സഹായകരമാകുമെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി എം.കെ. മുനീര്‍ ചൂണ്ടിക്കാട്ടി. സാര്‍വ്വത്രിക ആരോഗ്യപരിരക്ഷാരംഗത്ത് കേരളത്തിന് ഉത്തമമാതൃക സൃഷ്ടിക്കുവാന്‍ സാധിക്കുമെന്ന്, ലോകാരോഗ്യസംഘടനയ്ക്ക് ഉറപ്പുണ്ടെന്ന് മുഖ്യപ്രഭാഷണത്തില്‍ ലോകാരോഗ്യസംഘടനയുടെ ഇന്ത്യന്‍ പ്രതിനിധി ഡോ. നദാ മെനാബ്‌ദെ പറഞ്ഞു. കേരളം ആരോഗ്യരംഗത്ത് കൈവരിച്ച സമീപകാല പുരോഗതികളെ അവര്‍ അഭിനന്ദിച്ചു. പ്രാഥമികാരോഗ്യരംഗത്തെ ജീവിതശൈലീരോഗപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ലോകാരോഗ്യ സംഘടന സംസ്ഥാന സര്‍ക്കാരിനൊപ്പം നിന്നു പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു.

ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ. ചടങ്ങില്‍ സംബന്ധിച്ചു. ആരോഗ്യവകുപ്പുസെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ഡയറക്ടര്‍ എന്‍. ശ്രീധര്‍, എന്‍.എച്ച്.എം. ഡയറക്ടര്‍ മിന്‍ഹാജ് ആലം എന്നിവര്‍ പ്രസംഗിച്ചു. സെമിനാറില്‍ ഡോക്ടര്‍ ഫിക്രു ടുളു, ഡോ. കെ.ആര്‍. തങ്കപ്പന്‍, ഡോ. പോള്‍ സെബാസ്റ്റ്യന്‍, ഡോ. ടൈനി നായര്‍, ഡോ. ടി.കെ. ജബ്ബാര്‍, ഡോ. കെ.എ. കുമാര്‍ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies