മഡ്ഗാവ്: കൊങ്കണ്‍ പാതയില്‍ ഞായറാഴ്ച പുലര്‍ച്ചെ തുരന്തോ എക്സ്പ്രസ്സ് തീവണ്ടി പാളം തെറ്റി. ലോകമാന്യതിലകില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രാമദ്ധ്യേയാണ് പാളം തെറ്റിയത്. രാവിലെ ആറിന് മഡ്ഗാവില്‍ വിട്ട തീവണ്ടി ആറരയോടെ സര്‍സോറ തുരങ്കത്തില്‍ വച്ചാണ് അപകടത്തില്‍ പെട്ടത്. പത്തുകോച്ചുകളാണ് പാളം തെറ്റിയത്. ആര്‍ക്കും പരിക്കില്ല. ട്രെയിന്‍ ഡ്രൈവര്‍ കൃത്യസമയത്ത് ബ്രേക്ക് ചെയ്തതിനാലാണ് വന്‍ അപകടം ഒഴിവായത്. എഞ്ചിനും ആദ്യത്തെ നാല് ബോഗികളും ഒഴിച്ചുള്ളവയാണ് പാളം തെറ്റിയത്. പാളം തെറ്റിയ കോച്ചുകളെല്ലാം തുരങ്കത്തിനുള്ളിലാണ് കിടക്കുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
Discussion about this post