തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന പച്ചക്കറികളിലേയും പഴവര്‍ഗ്ഗങ്ങളിലേയും അമിത കീടനാശിനി ഉപയോഗം നിയന്ത്രിക്കാന്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി യോജിച്ച് നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ചെയര്‍പേഴ്‌സണായി കമ്മിറ്റി രൂപീകരിച്ച് ഉത്തരവായി. കൃഷിവകുപ്പ് ഡയറക്ടര്‍, മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍, ഡോ. ബിജുതോമസ് മാത്യു, ടി.കെ.സിയാവുദ്ദീന്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും.
Discussion about this post