തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍പ്പെട്ട വിവിധ പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന് ശാശ്വതപരിഹാരം കാണുമെന്ന് സ്ഥലം എം.എല്‍.എ. കൂടിയായ മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ഇതിന് പണം പ്രശ്‌നമാകില്ലെന്നും അനുവദിച്ച 10 കോടി രൂപയ്ക്കുപുറമേ, ആവശ്യമെങ്കില്‍ കൂടുതല്‍ തുക അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
കരിമഠം കോളനി, ഗംഗാനഗര്‍, യമുനാനഗര്‍, കാവേരി ഗാര്‍ഡന്‍സ്, തമ്പാനൂര്‍ തോപ്പ്, കിഴക്കേകോട്ട പ്രദേശങ്ങളിലെ വെള്ളപ്പൊക്ക നിവാരണപ്രവര്‍ത്തനങ്ങള്‍ നേരില്‍ക്കണ്ട് വിലയിരുത്തുകയും പ്രദേശവാസികളുടെ അഭിപ്രായങ്ങളാരായുകയും ചെയ്ത ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വെള്ളപ്പൊക്കനിവാരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം ഈ മാസം 31 നുമുമ്പ് പൂര്‍ത്തിയാക്കുമെന്നും ഇതിന് എല്ലാവരുടെയും സഹകരണമുണ്ടാകുന്നത് സ്വാഗതാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. കൗണ്‍സിലര്‍മാരായ പി.എസ്. നായര്‍, ആര്‍. ഹരികുമാര്‍, പൊതുപ്രവര്‍ത്തകരായ മണക്കാട് ചന്ദ്രന്‍കുട്ടി, പി.കെ. വിജയകുമാര്‍, തമ്പാനൂര്‍ സതീഷ്, വി.എസ്. രജിത് ലാല്‍, വി.കെ. അനില്‍കുമാര്‍, മണക്കാട് ഉണ്ണികൃഷ്ണന്‍, ചാല സുലൈമാന്‍, അനന്തപുരി മണികണ്ഠന്‍, കുര്യാത്തി ഷാജി, ഡി. രാജശേഖരന്‍, വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളുടെ ഭാരവാഹികള്‍ എന്നിവര്‍ സന്ദര്‍ശനവേളയില്‍ മന്ത്രിയെ അനുഗമിച്ചു.
Discussion about this post