തിരുവനന്തപുരം: നിയമപരമായി തൊഴില്‍വിസ നേടിയ നഴ്‌സുമാര്‍ക്കെല്ലാം എമിഗ്രേഷന്‍ ക്ലിയറന്‍സില്‍ മേയ് 31 വരെ കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കിയതായി തൊഴില്‍വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമായ രാജ്യങ്ങളില്‍ ജോലിയില്‍ പ്രവേശിക്കാനാകാതെ വന്ന, നിയമപരമായ രീതിയില്‍ തൊഴില്‍ വീസ നേടിയ നഴ്‌സുമാര്‍ക്കെല്ലാം അടിയന്തരമായി എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട് ആവശ്യപ്പെട്ടിരുന്നു.
അംഗീകൃത റിക്രൂട്ടിങ് ഏജന്‍സികളായ നോര്‍ക്ക റൂട്ട്‌സ്, ഒഡെപെക്, ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ ഓഫ് തമിഴ്‌നാട് എന്നീ ഏജന്‍സികളിലൂടെ റിക്രൂട്ട് ചെയ്യുന്ന നഴ്‌സുമാര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭ്യമാക്കണമെന്നും നിയമന വിവാദത്തില്‍പ്പെട്ട ഏജന്‍സികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രവിദേശകാര്യമന്ത്രിക്കെഴുതിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
Discussion about this post