തിരുവനന്തപുരം: സംസ്ഥാനത്ത് മറൈന്‍ പോലീസ് ബറ്റാലിയന്‍ ഏഴിമലയില്‍ സ്ഥാപിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇതിനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മറൈന്‍ പോലീസ് അക്കാദമിക്കുവേണ്ടിയാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തിയതെങ്കിലും അത് കേന്ദ്രം ഗുജറാത്തിന് അനുവദിക്കുകയാണുണ്ടായത്.
വിഴിഞ്ഞത്ത് തീരദേശ പോലീസ് സ്റ്റേഷനോടനുബന്ധിച്ച് കേരള പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ 82 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഡോര്‍മിറ്ററിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 200 പേര്‍ക്ക് ഒരേസമയം താമസിക്കാനും വിശ്രമിക്കാനും കഴിയും വിധത്തില്‍ 6,200 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയിലാണ് മന്ദിരം പണി കഴിപ്പിച്ചത്. തിരുവനന്തപുരം ജില്ലയില്‍ അഞ്ചുതെങ്ങിലും പൂവാറിലും പുതിയ തീരദേശ പോലീസ് സ്റ്റേഷന്‍ ആരംഭിക്കാനുളള നടപടികള്‍ പൂര്‍ത്തിയായി. ഇതടക്കം പത്ത് പുതിയ തീരദേശ പോലീസ് സ്റ്റേഷനുകളാണുളളത്. കാസര്‍ഗോഡ് ജില്ലയിലെ കുമ്പള, തൃക്കരിപ്പൂര്‍, കോഴിക്കോട് ജില്ലയിലെ എലത്തൂര്‍, കോഴിക്കോട് റൂറലിലെ വടകര, കണ്ണൂര്‍, തലശ്ശേരി, തൃശൂര്‍ ജില്ലയിലെ വെള്ളോട്, ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കല്‍ എന്നിവിടങ്ങളിലാണ് പുതിയ തീരദേശ പോലീസ് സ്റ്റേഷനുകള്‍. ഇവിടേയ്ക്കാവശ്യമായ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. സുനാമി ദുരന്തം ഏറ്റുവാങ്ങിയ ഹരിപ്പാട് വലിയ അഴീക്കലില്‍ പുതിയ സ്റ്റേഷന്‍ ആരംഭിക്കാനുളള അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. തീരദേശ പോലീസിനെ സഹായിക്കാന്‍ കടലോര ജാഗ്രതാസമിതികളുണ്ടാവും. തദ്ദേശീയരായ വിദഗ്ദ്ധ മത്സ്യത്തൊഴിലാളികളെ പോലീസിനെ സഹായിക്കാനായി നിയോഗിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശശി തരൂര്‍ എം.പി., ജമീല പ്രകാശം എം.എല്‍എ., സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യന്‍, തീരദേശ പോലീസ് എ.ഡി.ജി.പി. ബി.എസ്. മുഹമ്മദ് യാസിന്‍, ദക്ഷിണമേഖലാ എ.ഡി.ജി.പി. കെ. പത്മകുമാര്‍, തിരുവനന്തപുരം റേഞ്ച് ഐ.ജി. മനോജ് എബ്രഹാം, ജില്ലാ പോലീസ് മേധാവി എച്ച്. വെങ്കിടേഷ്, കൗണ്‍സിലര്‍മാരായ കെ.എച്ച്. സുധീര്‍ ഖാന്‍, ഗ്ലാഡിസ് അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post