തിരുവനന്തപുരം: കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോക്കായി 1619 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുമെന്നും പദ്ധതി സംബന്ധിച്ച് ഡി.എം.ആര്‍.സി.യുമായി ധാരണയിലെത്തിയെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡി.എം.ആര്‍.സി. ഉപദേഷ്ടാവ് ഇ.ശ്രീധരനുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം വാര്‍ത്താ സമ്മേളനത്തിനാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പദ്ധതിക്കായി 20 ശതമാനം തുക സംസ്ഥാനത്തും 20 ശതമാനം കേന്ദ്രവും വഹിക്കും. അവശേഷിക്കുന്ന തുക ജയ്‌കോയുടെ വായ്പയായി കണ്ടെത്താനുള്ള നടപടിയെടുക്കാമെന്ന് ഇ.ശ്രീധരന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. സ്ഥലവിലയും നികുതിയും കഴിച്ചുള്ള തുകയില്‍ 80 ശതമാനം വരെ സ്റ്റെപ് ലോണായി ലഭിക്കുമെന്നാണ് അദ്ദേഹം ചര്‍ച്ചയില്‍ വ്യക്തമാക്കിയത്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മന്ത്രിസഭായോഗം ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും. വായ്പ ലഭിക്കുന്നതിനായി വിശദമായ പദ്ധതിക്കൊപ്പം മന്ത്രിസഭയുടെ അംഗീകാരവും ആവശ്യമുണ്ട്. ഈ സാഹചര്യത്തില്‍ സ്വകാര്യ പങ്കാളിത്തത്തിന്റെ ആവശ്യം വരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മനത്രിമാരായ കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, വി.കെ.ഇബ്രാഹിം കുഞ്ഞ്, വി.എസ്.ശിവകുമാര്‍, ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
Discussion about this post