Monday, May 18, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ജയലളിത സത്യപ്രതിജ്ഞ ചെയ്തു

by Punnyabhumi Desk
May 23, 2015, 05:43 pm IST
in മറ്റുവാര്‍ത്തകള്‍

Jayalalita-pb-1ചെന്നൈ: ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായി വീണ്ടും ചുമതലയേറ്റു. ഇത് അഞ്ചാം തവണയാണ് ജയലളിത മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. മദ്രാസ് യൂണിവേഴ്‌സിറ്റി സെന്റിനറി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കെ.റോസയ്യ ജയലളിതയ്ക്ക് സത്യവാചകം ചൊല്ലികൊടുത്തു. ഒ.പനീര്‍ശെല്‍വം മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ ഒഴികെ എല്ലാവരും വീണ്ടും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റിട്ടുണ്ട്. പനീര്‍ ശെല്‍വം മന്ത്രിസഭയില്‍ വകുപ്പുകളൊന്നും ലഭിക്കാതിരുന്ന പി. ചെന്തൂര്‍ പാണ്ഡ്യന്‍, ഉദ്യോഗസ്ഥനും മറ്റു രണ്ടുപേരും ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് അറസ്റ്റിലായ മുന്‍മന്ത്രി കൃഷ്ണമൂര്‍ത്തി എന്നിവര്‍ പുതിയ മന്ത്രിസഭയിലില്ല.

ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വന്‍ താരനിരയും അണിനിരന്നിരുന്നു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്, ശരത്കുമാര്‍, കാര്‍ത്തി, പ്രഭു, വിക്രം, സംഗീത സംവിധായകന്‍ ഇളയരാജ, ഐസിസി അധ്യക്ഷന്‍ എന്‍.ശ്രീനിവാസന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ആയിരക്കണക്കിന് അണ്ണാ ഡിഎംകെ പ്രവര്‍ത്തകരും ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു. നേരത്തെ ജയലളിത വരുന്ന വഴിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പിന്തുണയുമായി ഉണ്ടായിരുന്നത്. സത്യപ്രതിജ്ഞയോട് അനുബന്ധിച്ച് ചെന്നൈയില്‍ വന്‍ സുരക്ഷയും ഒരുക്കിയിരുന്നു.

ജയലളിത മുഖ്യമന്ത്രിയായിരുന്ന 2011-14 കാലഘട്ടത്തിലെ വിശ്വസ്തരില്‍ പലരെയും പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒ. പനീര്‍ശെല്‍വം ധനകാര്യമന്ത്രിയായും നാഥം ആര്‍. വിശ്വനാഥന്‍ വൈദ്യുതി മന്ത്രിയായും ആര്‍. വൈത്തിലിംഗം ഭവനമന്ത്രിയായും തുടരും. ആഭ്യന്തരം, പൊതുഭരണം എന്നീ വകുപ്പുകള്‍ ജയലളിതതന്നെ കൈകാര്യം ചെയ്യും.

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെയാണ് ജയലളിതയ്ക്ക് നേരത്തെ മുഖ്യമന്ത്രി പദം നഷ്ടമായത്. പിന്നീട് കര്‍ണാടക ഹൈക്കോടതി ശിക്ഷ റദ്ദാക്കിയതോടെ ജയലളിത വീണ്ടു ഭരണതലപ്പത്തേയ്ക്ക് വരികയായിരുന്നു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

Discussion about this post

പുതിയ വാർത്തകൾ

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies