തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. കേസില്‍ കോടതിയുടെ പൂര്‍ണ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബാറുടമ ബിജു രമേശ് നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്.
കേസില്‍ അന്വേഷണം അവസാനിച്ചുവെന്നും കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി നിയമോപദേശകനില്‍ നിന്നും അഭിപ്രായം തേടുന്നതിനും ഉന്നത ഉദ്യോഗസ്ഥരുടെ വിശകലനത്തിനുമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണെന്നും വിജിലന്‍സ് കോടതിയെ ബോധിപ്പിച്ചു.












