ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ ആണവ വികിരണമുണ്ടായി. വിമാനത്താവളത്തിലെ രണ്ടു കാര്‍ഗോ ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളില്‍ നിന്നെത്തിച്ച സ്‌കാനിംഗ് മെഷീനില്‍ നിന്നാണ് ആണവ വികിരണമുണ്ടായത്. ആണവ ചോര്‍ച്ച നിയന്ത്രിക്കാന്‍ വിദഗ്ധ സംഘം വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുവന്നതായിരുന്നു സ്‌കാനിംഗ് മെഷീന്‍.












