തിരുവനന്തപുരം: മുന്‍ സ്പീക്കറും കഴിഞ്ഞ എല്‍.ഡി.എഫ് മന്ത്രിസഭയില്‍ സ്പോര്‍ട്സ് – പൊതുമരാമത്ത് മന്ത്രിയുമായിരുന്ന എം. വിജയകുമാര്‍ അരുവിക്കരയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാകും. ഇതു സംബന്ധിച്ച സി.പി.എം ജില്ലാ കമ്മിറ്റയുടെ തീരുമാനത്തിന് ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതി യോഗവും അംഗീകാരം നല്‍കി.
അന്തരിച്ച ജി. കാര്‍ത്തികേയന്റെ രണ്ടാമത്തെ മകന്‍ കെ. എസ് ശബരീനാഥനാണ് അരുവിക്കരയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
ജി.കാര്‍ത്തികേയന്റെ ഭാര്യ ഡോ. എം.ടി.സുലേഖ മത്സരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ശബരീനാഥനെ മത്സരിപ്പിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചത്.
Discussion about this post