ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ജൂലൈയില്‍ കേരളം സന്ദര്‍ശിക്കുമെന്നു സൂചന. കേരള ടൂറിസത്തിന്റെ മുസിരീസ് പൈതൃക പദ്ധതി ഉദ്ഘാടനം ചെയ്യാനാണു മോഡി കേരളത്തിലെത്തുന്നത്. പദ്ധതി ഉദ്ഘാടനം ചെയ്യാമെന്നു പ്രധാനമന്ത്രി സമ്മതിച്ചിട്ടുണെ്ടന്നും എന്നാല്‍ തീയതി തീരുമാനമായിട്ടില്ലെന്നും ടൂറിസം സെക്രട്ടറി ജി. കമല വര്‍ധന റാവു അറിയിച്ചു. പ്രധാനമന്ത്രിയായതിനുശേഷം നരേന്ദ്ര മോഡി നടത്തുന്ന ആദ്യ കേരള സന്ദര്‍ശനത്തില്‍ കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രവും രാജ്യത്തെ ഏറ്റവും പുരാതന മുസ്‌ലിം പള്ളിയായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദും കൊടുങ്ങല്ലൂര്‍ അഴീക്കോട് മാര്‍ത്തോമ്മ തീര്‍ഥകേന്ദ്രവും സന്ദര്‍ശിച്ചേക്കുമെന്നും സൂചനയുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ജുമാ മസ്ജിദ് സന്ദര്‍ശിച്ച് സുരക്ഷാസ്ഥിതികള്‍ വിലയിരുത്തി വരികയാണ്.
Discussion about this post