ന്യൂഡല്‍ഹി: വിമുക്തഭടന്മാര്ക്കുള്ള ‘വണ്‍ റാങ്ക് വണ്‍ പെന്ഷന്’ പദ്ധതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘മന് കി ബാത്ത്’ പരിപാടിയിലാണ് മോദി ഇക്കാര്യം അറിയിച്ചത്. ഇത് ലളിതമായ വിഷയമല്ലെന്നും നാല്‍പ്പത് വര്‍ഷം സൈനികരുടെ വികാരംവെച്ച് കളിച്ചതല്ലാതെ മുന്‍ സര്‍ക്കാറുകള്‍ ഈ വിഷയത്തില്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന് അല്‍പ്പംകൂടി സമയം വേണമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി നടപ്പാക്കാത്തതിന് കേന്ദ്രസര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തിയിരുന്നു.
Discussion about this post