തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നുഅരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കര്‍ശനമായി നിരീക്ഷിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. എ. കൗശിഗന്‍ അറിയിച്ചു. എല്ലാ കക്ഷികളും മാതൃകാപെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികകളുമായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് ചെലവ്, പെരുമാറ്റച്ചട്ടം തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വരവ് ചെലവ് കണക്കുകളും കൃത്യമായി രേഖ വേണം. ഇതിനായി നല്‍കിയിട്ടുള്ള രജിസ്റ്ററില്‍ എല്ലാ ദിവസം രേഖപ്പെടുത്തണം. ജൂണ്‍ 16, 20, 24 തീയതികളില്‍ കണക്ക് ജില്ലാതല ചെലവ് നിരീക്ഷണ കമ്മിറ്റിക്ക് മുന്നില്‍ തെരഞ്ഞെടുപ്പ് ഏജന്‍േറാ എക്‌സ്‌പെന്‍ഡിച്ചര്‍ ഏജന്‍േറാ ഹാജരാക്കണം. ഈ കണക്കും നിരീക്ഷകരുടെ കണക്കുമായി അന്തരമുണ്ടെങ്കില്‍ നോട്ടീസ് നല്‍കും. അതിന് 48 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണം. സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് സംബന്ധ വരവ് ചെലവുകള്‍ക്കായി പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്നത് നിര്‍ബന്ധമാണ്. സ്ഥാനാര്‍ഥിയുടെ പേരിലോ, സ്ഥാനാര്‍ഥിയുടേയും തെരഞ്ഞെടുപ്പ് ഏജന്റിന്‍േറയും ജോയിന്റ് അക്കൗണ്ടായോ തുടങ്ങാം. ഇതിന്റെ രേഖ പത്രികക്കൊപ്പം സമര്‍പ്പിക്കണം. പൊതുയോഗങ്ങള്‍, വാഹനം, മൈക്ക് തുടങ്ങിയവക്ക് അനുമതി ലഭിക്കാനുള്ള അപേക്ഷ റിട്ടേണിംഗ് ഓഫീസര്‍ക്കാണ് നല്‍കേണ്ടത്. അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. അപേക്ഷക്കൊപ്പം വേണ്ടിവരുന്ന ഏകദേശക്കണക്ക് കൂടി നല്‍കണം. പാസ് ലഭിക്കാതെ പ്രചാരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. ടെലിവിഷന്‍ മുഖേന പരസ്യം നല്‍കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. പരസ്യത്തിന്റെ സി.ഡി ഹാജരാക്കി പരിശോധിച്ച് യോഗ്യമെന്ന് അംഗീകാരം ലഭിച്ചാലേ പരസ്യം ചെയ്യാവൂ. ഓരോ പാര്‍ട്ടികളും അവരുടെ പ്രമുഖ പ്രചാരകരുടെ പട്ടിക നല്‍കണം. അംഗീകൃത പാര്‍ട്ടികള്‍ക്ക് 40പേര്‍ വരെയും രജിസ്‌റ്റേഡ് പാര്‍ട്ടികള്‍ക്ക് 20 പേര്‍ വരെയുമാകാം.
വോട്ടിംഗ് മെഷീനില്‍ പേരിനൊപ്പം ഫോട്ടോ ഉള്‍പ്പെടുത്താനായി ഇത്തവണ നാമനിര്‍ദേശപത്രികക്കൊപ്പം ഫോട്ടോ കൂടി നല്‍കാന്‍ സൗകര്യമുണ്ട്. പത്രിക സമര്‍പ്പിക്കാനെത്തുമ്പോള്‍ റിട്ടേണിംഗ് ഓഫീസറുടെ ചേമ്പറില്‍ സ്ഥാനാര്‍ഥിയടക്കം അഞ്ചുപേരെ പ്രവേശിക്കാവൂ. അരുവിക്കര മണ്ഡലത്തില്‍ ഒരുതരത്തിലുമുള്ള ആനുകൂല്യവിതരണം അനുവദിക്കില്ല. വോട്ടെടുപ്പ്ദിവസം ക്യൂവില്‍ നില്‍ക്കുമ്പോള്‍ തന്നെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുമെന്നും കളക്ടര്‍ അറിയിച്ചു. സബ് കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ ശ്രീനിവാസ് രാജു, അഡീ. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സാബു പോള്‍, ഇലക്ഷന്‍ ഡെപ്യൂട്ടീ കളക്ടര്‍ റഹീം, റിട്ടേണിംഗ് ഓഫീസര്‍ ജോണ്‍സന്‍ പ്രേംകുമാര്‍, അസി. റിട്ടേണിംഗ് ഓഫീസര്‍ ബാബു തുടങ്ങിയ ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു.













Discussion about this post