കോഴിക്കോട്: പെരുവണ്ണാമൂഴിയില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം പിടിച്ചു. 170 ഡിറ്റണേറ്ററുകളും 300 ലധികം ജലാറ്റിന്‍ സ്റ്റിക്കുകളുമാണ് പിടിച്ചെടുത്തത്. അലമ്പാറ ക്വാറിക്ക് സമീപം ഒളിപ്പിച്ച നിലയിലാണ് ആയുധ ശേഖരം കണ്ടെടുത്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്.