തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയില്‍ ചോദ്യോത്തരവേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിച്ചുകൊണ്ട് വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുമെന്നും പ്രതിപക്ഷത്തിന്‍റെ ഏത് നിര്‍ദ്ദേശവും പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ വിഴിഞ്ഞം പദ്ധതി പൊതുമേഖലയില്‍ത്തന്നെ വേണമെന്നും സംസ്ഥാനത്തിന്റെ താത്പര്യം സ്വകാര്യ മേഖലയ്ക്ക് അടിയറവയ്ക്കാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
Discussion about this post