ചെന്നൈ: പുതുച്ചേരിയില്‍ തീരദേശ സേനയുടെ വിമാനം കാണാതായി. രണ്ടു പൈലറ്റുമാരുള്‍പ്പടെ മൂന്നു പേരാണു വിമാനത്തിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രി പത്തോടെയാണു വിമാനം കാണാതാവുന്നത്. പുതുച്ചേരി തീരത്തു കൂടി പറക്കുന്നതിനിടെ ജര്‍മന്‍ നിര്‍മിത വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. നാവിക സേനയുടെ രണ്ടു വിമാനങ്ങളും എട്ടോളം കപ്പലുകളും ഉള്‍പ്പെടെ വന്‍ സന്നാഹം കാണാതായ വിമാനത്തിനു വേണ്ടി തിരച്ചില്‍ തുടരുകയാണ്.
Discussion about this post