മുണ്ടക്കയം: മുണ്ടക്കയം വരിക്കാനിയില്‍ വീട്ടമ്മ ബസ് കയറി മരിച്ചു. രാവിലെ 7.15-ഓടെയാണ് അപകടം. കുഴിമാവ് സ്വദേശിയായ വീട്ടമ്മ വരിക്കാനി കവലയില്‍ ബസിറങ്ങിയ ശേഷം കൈതക്കൃഷിയിടത്തേക്ക് നടന്നുപോകുമ്പോഴാണ് അപകടം. മുണ്ടക്കയത്തുനിന്ന് എരുമേലിയിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ് വന്നപ്പോള്‍ റോഡരികില്‍ കൂട്ടിയിട്ടിരുന്ന മെറ്റല്‍ക്കൂനയിലേക്ക് കയറിനിന്നു. ബസ് തൊട്ടടുത്ത് എത്തിയപ്പോള്‍ മെറ്റല്‍കൂനയില്‍നിന്നു തെന്നി ബസിനടിയില്‍പ്പെടുകയായിരുന്നു. അരയ്‌ക്കു മുകളിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മാര്‍ഗമധ്യേ മരണം സംഭവിച്ചു.
Discussion about this post