തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ നെല്ല് സംഭരിച്ചതിന്റെ കുടിശിക തുക കര്‍ഷകര്‍ക്കു നല്‍കാന്‍ അടിയന്തര നടപടി സ്വീകരിച്ചു കര്‍ഷകസമരം ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കെപിസിസി പ്രസിഡന്റ് വി.എം .സുധീരന്‍ മുഖ്യമന്ത്രിക്കു കത്തയച്ചു. നെല്ല് സംഭരണ കുടിശിക ഇതുവരെ ലഭ്യമാകാത്തതു കര്‍ഷകരെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. ഒന്നേകാല്‍ ലക്ഷത്തോളം നെല്‍ക്കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന അതീവ ഗുരുതരമായ പ്രശ്‌നമാണ് ഇതെന്നും കത്തില്‍ സൂചിപ്പിക്കുന്നു.
റബര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകളുടെ യോഗം വിളിയ്ക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
Discussion about this post