ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുതിര്‍ന്ന ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകനും എംഎല്‍എയുമായ സോംനാഥ് ഭാരതിയുടെ ഭാര്യക്കു ഡല്‍ഹി പോലീസ് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി. സോമ്നാഥിന്റെ ഭാര്യ ലിപിക മിത്ര തനിക്കു സുരക്ഷാ ഭീഷണിയുണ്ടെന്നു പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് അവര്‍ക്കു സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നു ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബാസി അറിയിച്ചു.
മുന്‍ മന്ത്രി കൂടിയായ സോംനാഥ് ഭാരതി തന്നെ 2010 മുതല്‍ ഗാര്‍ഹിക പീഡനത്തിനിരയാക്കിയെന്നാണു ലിപിക പരാതിപ്പെട്ടിരിക്കുന്നത്. തനിക്കു വിവാഹമോചനം വേണമെന്നും മക്കള്‍ക്കൊപ്പം മാന്യതയോടെ ജീവിക്കണമെന്നും ലിപികയുടെ പരാതില്‍ പറയുന്നു. ഭാര്യ ഉന്നയിച്ച ആരോപണങ്ങള്‍ സോംനാഥ് ഭാരതി നിഷേധിച്ചു. വാര്‍ത്ത ഞെട്ടിച്ചുവെന്നും ഇതൊരിക്കലും പ്രതീക്ഷിച്ചില്ലെന്നും എംഎല്‍എ വ്യക്തമാക്കി. ആരോപണങ്ങളെല്ലാം തെറ്റാണെന്നും ഇതിനു പിന്നില്‍ മറ്റാരുടെയോ ഗൂഢാലോചനയാണെന്നുമായിരുന്നു സോംനാഥിന്റെ പ്രതികരണം.
Discussion about this post