തിരുവനന്തപുരം: റബര്‍ വിലയിടിവുമായി ബന്ധപ്പെട്ടു റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 17നു കര്‍ഷക സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും. ഉച്ചകഴിഞ്ഞു മൂന്നിനു മുഖ്യമന്ത്രിയുടെ ചേംബറിലാണു ചര്‍ച്ച.
റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സംഘടനാ പ്രതിനിധികളുടെ യോഗം വിളിക്കണമെന്ന കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ ആവശ്യത്തെ തുടര്‍ന്നാണു മുഖ്യമന്ത്രി ചര്‍ച്ച വിളിച്ചത്. റബര്‍ വിലയിടിവിനെ തുടര്‍ന്നു കര്‍ഷകര്‍ വന്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണു നടപടി. കഴിഞ്ഞദിവസം നിയമസഭയില്‍ കൃഷിമന്ത്രി കെ.പി. മോഹനനും കര്‍ഷകസംഘടനാ പ്രതിനിധികളുടെ യോഗം വിളിക്കുമെന്ന് അറിയിച്ചിരുന്നു.
Discussion about this post