തിരുവനന്തപുരം: ഉന്നതര്‍ക്കുവേണ്ടി പോലീസ് ട്രാഫിക് നിയമങ്ങള്‍ ലംഘിക്കരുതെന്നു ഡിജിപി ടി.പി.സെന്‍കുമാര്‍. പോലീസ് വാഹനങ്ങള്‍ക്കു കടന്നുപോകുന്നതിനുവേണ്ടി ട്രാഫിക് സിഗ്നല്‍ ലൈറ്റ് ഓഫാക്കരുതെന്നും ഡിജിപി നിര്‍ദ്ദേശിച്ചു. ആവശ്യ സന്ദര്‍ഭങ്ങളില്‍ സൈറണ്‍ മുഴക്കി അറിയിപ്പ് നല്‍കണമെന്നും നിര്‍ദ്ദേശമുണ്്ട്. എന്നാല്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ക്ക് അകമ്പടി പോകുന്ന പോലീസ് വാഹനങ്ങള്‍ക്ക് ഈ നിര്‍ദ്ദേശം ബാധകമല്ലെന്നും സെന്‍കുമാര്‍ അറിയിച്ചു. പോലീസിലെ അഴിമതി തടയാന്‍ ആഭ്യന്തര വിജിലന്‍സ് സമിതിക്കു കഴിഞ്ഞ ദിവസമാണു ഡിജിപി രൂപം നല്‍കിയിരുന്നു.
Discussion about this post