തിരുവനന്തപുരം: കോട്ടയം തെക്കുംതലയിലെ കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സ് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഉദ്ഘാടനം ചെയ്യും. തീയതി പിന്നീട് തീരുമാനിക്കും. ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് തീരുമാനം. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങളും അനുബന്ധ ഉപകരണങ്ങളും സജ്ജീകരിച്ചു. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാനുള്ള നടപടികളും നടന്നുവരുന്നു.












